1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

മഴ ശക്തം: അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും

Trivandrum
മഴ ശക്തമായതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ കൂടി ഉടന്‍ ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നു രാവിലെ മുതല്‍ നിര്‍ത്താതെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. 
 
അതേസമയം തുലാവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ആത്മപരിശോധനയ്‌ക്ക് സമയമായി, കപിൽ സിബലിന് പിന്തുണയുമായി കാർത്തി ചിദംബരം