1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala heavy thunder rain

തുലാവര്‍ഷം: സംസ്ഥാനത്ത് അഞ്ചുദിവസത്തേക്ക് ശക്തമായ മഴ

Rain
തുലാവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെ മലയോര പ്രദേശങ്ങളില്‍ ഇടിമിന്നല്‍ സജീവമാകും.
അടുത്ത ലേഖനം
മലയാള സിനിമയിൽ ഇനി പാടില്ലെന്ന് ഒരിയ്ക്കലും പറഞ്ഞിട്ടില്ല, ഇത് ഉപജീവനമാണ്: വിജയ് യേശുദാസ്