അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് പരിചരണം ആവശ്യമെങ്കില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം
- കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്പെന്ഷന്
- ചർമ്മത്തിലെ അരിമ്പാറകൾ എങ്ങനെ ഇല്ലാതാക്കാം ? ഇതാ ഒരു നാടൻ വിദ്യ !
- എന്തിലും സൌന്ദര്യം കണ്ടെത്തുന്നവരാണ് ഇവർ !
- ബംഗ്ലാദേശില്‍ ബലാത്സംഗക്കേസുകള്‍ക്ക് ഇനി വധശിക്ഷ
നോര്‍ക്ക റൂട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം. ക്രിട്ടക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍ ), എമര്‍ജന്‍സി, ജനറല്‍ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം 2020 ഒക്ടോബര്‍ മാസം 19 , 20 , 21 , 22 തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും.
താല്പര്യമുള്ളവര് www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.