ബംഗ്ലാദേശില്‍ ബലാത്സംഗക്കേസുകള്‍ക്ക് ഇനി വധശിക്ഷ

ശ്രീനു എസ്| Last Updated: ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (15:16 IST)
ബംഗ്ലാദേശില്‍ ബലാത്സംഗക്കേസുകള്‍ക്ക് ഇനി വധശിക്ഷ. പുതിയ നടപടിക്ക് ബംഗ്ലാദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ബലാത്സംഗക്കേസുകളാണ് തീരുമാനത്തിനു പിന്നില്‍. കൂടാതെ ഇത്തരം കേസുകളില്‍ വിചാരണ അതിവേഗത്തിലാക്കാനും തീരുമാനിച്ചതായി മന്ത്രിസഭാ വക്താവ് ഖണ്ടാകര്‍ അന്‍വറുള്‍ ഇസ്ലാം അറിയിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് വരുന്നത്. ഓര്‍ഡിനന്‍സ് ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഉടന്‍ പുറത്തിറക്കും. നേരത്തേ ജീവപര്യന്തമായിരുന്നു ഇത്തരം കേസുകളിലെ പരമാവധി
ശിക്ഷ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :