കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (15:51 IST)
തൃശൂര്‍: കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതിക്ക് മര്‍ദ്ദനമേറ്റ സഭാവത്തില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍. ജില്ലാ ജയില്‍ സൂപ്രണ്ടിനും രണ്ട് ജീവനക്കാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത് .

ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ജീവനക്കാരായ അരുണ്‍, രമേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനമോഷ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ പ്രവേശിപ്പിച്ച 17കാരന് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് അരുണിനും രമേഷിനുമെതിരായ നടപടി ഉണ്ടായത്.

ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങ് തൃശൂരില്‍ നേരിട്ടെത്തിയാണ് നടപടിയെടുത്തത്.സൂപ്രണ്ടില്‍ നിന്നും മേല്‍നോട്ടക്കുറവും വീഴ്ചയുമുണ്ടായെന്ന് ഡി.ജി.പി ഋഷിരാജ് സിങ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :