1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ബൈക്കിനു മുകളില്‍ മരം ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

Trivandrum
ബൈക്കിനു മുകളില്‍ മരം ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കെഎസ്ഇബി നെടുമങ്ങാട് സെക്ഷന്‍ ജീവനക്കാരന്‍ അജയകുമാറാണ് മരിച്ചത്. ഇന്നുരാവിലെ ബൈക്കില്‍ റോഡിലൂടെ പോകുകയായിരുന്ന ഇദ്ദേഹത്തിന്റെ മുകളിലൂടെ ആഞ്ഞിലി മരം ഒടിഞ്ഞു വീഴുകയായിരുന്നു. 
 
ആര്യനാട് ഉഴമലക്കലില്‍ അയിരുന്നു അപകടം സംഭവിച്ചത്. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് നാലു മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മലപ്പുറത്ത് വൈദ്യുതി ലൈനില്‍ പൊട്ടിവീണ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മേല്‍മുറി കള്ളാടി മുക്ക് എവി ഷബീറലി(43) ആണ് മരിച്ചത്. നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍ പൊട്ടലും ഉണ്ടായി.
അടുത്ത ലേഖനം
സ്വപ്‌നയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നതായി ഐൻഐഎ