കൊവിഡ് ഭേദമായവരില്‍ ശ്വാസകോശ രോഗമുള്ളതായി പഠനം

ശ്രീനു എസ്| Last Updated: വ്യാഴം, 6 ഓഗസ്റ്റ് 2020 (12:43 IST)
കൊവിഡിന്റെ പ്രഭവസ്ഥാനമായ ചൈനയിലെ വുഹാനില്‍ നിന്നും വരുന്നത് ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. വുഹാനില്‍ കൊവിഡ് ഭേദമായ 90 ശതമാനം പേരും ശ്വാസകോശ രോഗങ്ങളാല്‍ അലട്ടപ്പെടുന്നവെന്ന് റിപ്പോര്‍ട്ട്. ഒരു ചൈനീസ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നൂറുപേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഇതില്‍ അഞ്ചുശതമാനം പേര്‍ക്ക് വീണ്ടും രോഗലക്ഷങ്ങള്‍ കാണിച്ചതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 90ശതമാനം പേരുടെയും ശ്വാസകോശം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തിയിട്ടില്ലെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :