കോവിഡ് മാരകമായി തുടരുമ്പോള്‍ ചൈനയില്‍ നിന്ന് മറ്റൊരു മാരക വൈറസ്; അറുപതുപേരെ ബാധിച്ചപ്പോള്‍ ഏഴുപേര്‍ മരിച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 6 ഓഗസ്റ്റ് 2020 (11:37 IST)
കോവിഡ് മാരകമായി തുടരുമ്പോള്‍ ചൈനയില്‍ നിന്ന് മറ്റൊരു മാരക വൈറസ് രോഗം വ്യാപിപ്പിക്കുന്നു. എസ്എഫ്ടിഎസ് എന്ന ഈ വൈറസ് ചെള്ളിലൂടെയാണ് പകരുന്നത്. ഇതുവരെ ചൈനയില്‍ രോഗം അറുപതുപേരെ ബാധിച്ചന്നൊണ് റിപ്പോര്‍ട്ട്.
ഏഴുപേരാണ് രോഗം മൂലം മരിച്ചത്.

മനുഷ്യരിലേക്ക് പെട്ടെന്ന് വ്യാപിക്കാന്‍ സാധ്യതയുള്ള വൈറസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ 23പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌റ്റേറ്റ് ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എസ്എഫ്‌സിടിഎസ് പുതിയ വൈറസ് അല്ലെന്നാണ് ചൈന പറയുന്നത്. ഇത് ബുന്യ വൈറസ് വിഭാഗത്തില്‍ പെടുന്ന വൈറസാണെന്നും രക്തം, മൂക്കിലെ സ്രവം എന്നിവയിലൂടെ രോഗം പകരുമെന്നും അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :