1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍

Trivandrum
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍. ആറ്റിങ്ങലില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ് (42) ആണ് മരിച്ചത്. ഒരുമാസം മുന്‍പാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 
 
ഇന്നലെയാണ് ഇയാള്‍ മരിച്ചതായി ബന്ധുക്കള്‍ അറിഞ്ഞുത്. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സ്വർണ്ണക്കടത്ത് അറ്റാഷെയുടെ അറിവോടെ, 1 കിലോ കടത്താൻ 1000 ഡോളർ നൽകിയെന്ന് സ്വപ്നയുടെ മൊഴി