1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala covid death news

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

Kerala
സംസ്ഥാനത്ത് പാലക്കാടും കാസര്‍കോടുമായി രണ്ടു കൊവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തു. കാസര്‍കോട് സ്വദേശി നബീസ(75)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ഇന്നലെയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് മരണം നാലായി.
 
പാലക്കാട് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്(40) മരിച്ചത്. ഇവര്‍ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുന്‍പ് നാട്ടിലെത്തിയതാണ്. 
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 55 ആയി.
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 48,916 പേർക്ക് രോഗബാധ, 757 മരണം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു