24 മണിക്കൂറിനിടെ 48,916 പേർക്ക് രോഗബാധ, 757 മരണം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 25 ജൂലൈ 2020 (10:12 IST)
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13,36,861 ആയി. 757 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപ്പെട്ടത്. 31,358 പേർക്ക് കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടമായി.

4,56,071 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 8,49,431 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,57,117 ആയി. 1,99,749 പേർക്കാണ് തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1,29,898 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :