1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ഡ്രൈവര്‍ക്ക് കൊവിഡ്; കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

Trivandrum
കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടച്ചു. കാട്ടാക്കട സ്വദേശിയായ ഇയാള്‍ ഈ മാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയില്‍ നിന്നാകാം ഇയാള്‍ക്ക് കോവിഡ് ബാധ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. 
 
ആയിരത്തോളം പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് എന്നാണ് പ്രാഥമികമായ നിഗമനങ്ങള്‍. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് പരിശോധനയ്‌ക്കൊടുവില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 
അടുത്ത ലേഖനം
തിരുവനന്തപുരം ജില്ലയില്‍ പുതിയ 16 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കും