അനുബന്ധ വാര്‍ത്തകള്‍
- എന്താണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ?; കേരളം വിജയിച്ചതിങ്ങനെ
- കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
- സ്വപ്നഭവനം പണിയും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !
- കുങ്കുമപ്പൂവും, കുഞ്ഞിന്റെ നിറവും; ഈ സത്യങ്ങൾ നിങ്ങൾ അറിയണം !
- കൊല്ലത്ത് പൊലീസുകാരനും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 720 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 528 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 720പേര്‍ക്ക്. 82 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ല അടിസ്ഥാനത്തില്‍, തിരുവനന്തപുരം 151 , കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂര്‍ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 , കാസര്‍ഗോഡ് 40, കോഴിക്കോട് 39,കോട്ടയം 39 , തൃശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,620,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8277 പേര് ആശുപത്രികളിലുണ്ട്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8056 പേരാണ് നിലവില്ചികിത്സയിലുള്ളത്.