തിരുവനന്തപുരത്ത് എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാവുന്ന സിറ്റി സര്‍ക്കുലര്‍ 10 രൂപ നിരക്ക് ജൂണ്‍ 30 വരെ നീട്ടിയതായി കെഎസ്ആര്‍ടിസി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (18:15 IST)
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂണ്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താല്‍ എത്ര ദൂരം വേണമെങ്കിലും സിറ്റി സര്‍ക്കുലര്‍ ബസ്സില്‍ സഞ്ചരിക്കാം. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവ ബന്ധിച്ചു കൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സര്‍ക്കുലര്‍ 7 റൂട്ടുകളിലാണ് നിലവിലുള്ളത്. യാത്രക്കാര്‍ക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തില്‍ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകള്‍ക്കും നല്‍കിയിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :