കൊച്ചിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (16:46 IST)
കൊച്ചിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ പൂതേപ്പാടം നിസാം മന്‍സിലില്‍ നവാസിന്റെ മകനായ മുഹമ്മദ് നിസാമുദീന്‍ ആണ് മരിച്ചത്. 23വയസായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. നിസാമിന്റെ സ്‌കൂട്ടര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ടിപ്പറിനടിയില്‍ വീണാണ് മരണം സംഭവിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :