കൊല്ലത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (17:03 IST)
കൊല്ലത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം. കൊല്ലം ഏരൂര്‍ അയിലറ യിലാണ് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം ഉണ്ടായത്. അയിലറ സര്‍ക്കാര്‍ യുപി സ്‌കൂളിലെ വാനാണ് കുട്ടികളുമായി പോകുമ്പോള്‍ മറിഞ്ഞത്. പതിനഞ്ചോളം കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല. കയറ്റം കയറുന്നതിനിടെ നിന്നു പോയ വഹനം മുകളിലേക്ക് എടുക്കാന്‍ ശ്രമിക്കവെയാണ് വശത്തേക്ക് മറിഞ്ഞത്. നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :