അനുബന്ധ വാര്‍ത്തകള്‍
- ഉറവിടമറിയാത്ത നാല് കേസുകൾ,തലസ്ഥാനത്ത് ആശങ്ക വർധിക്കുന്നു
- അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും
- സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 202 പേർക്ക് രോഗമുക്തി
- ചൈനയിലെ യുഎസ് മാധ്യമ പ്രവര്‍ത്തകരോട് സ്വത്ത് വെളിപ്പെടുത്താന്‍ നിര്‍ദേശം; അമേരിക്കയോട് കൊമ്പുകോര്‍ക്കാന്‍ ചൈന
- എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം;104 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. ജൂണ്‍ 23ന് പൂനെയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശി 20കാരന്‍. ബാലരാമപുരം സ്വദേശി 47കാരന്‍. തുമ്പ സ്വദേശിയായ 25 കാരന്‍. അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരന്‍.
ചാന്നാങ്കര വെട്ടുതറ സ്വദേശിനിയായ രണ്ടുവയസുകാരി. വഞ്ചിയൂര്‍ കുന്നുംപുറം സ്വദേശി ലോട്ടറി വില്‍പ്പനക്കാരനായ 45 കാരന്‍. ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂര്‍ കുന്നുകുഴി സ്വദേശി 47 കാരന്‍. ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി 65 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.