അനുബന്ധ വാര്‍ത്തകള്‍
- O+ ആണോ നിങ്ങളുടെ രക്തഗ്രൂപ്പ്, എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !
- ഇവരെ അത്രയ്ക്കങ്ങോട്ട് വിശ്വസിയ്ക്കേണ്ട, അറിയൂ !
- ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പിഎംജി തൊഴില്ഭവന് മുന്നില്‍ പൊന്നുരുക്കി സമരം
- ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍: കൊണ്ടുപോയത് ഭീകരരെ പാർപ്പിയ്ക്കുന്ന സെല്ലിലേക്ക്, 12 ദിവസങ്ങളോളം 17 മണിക്കൂർ നിളുന്ന കൊടിയ പീഡനം
- ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം;104 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം
എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം. പരീക്ഷയെഴുതിയ 38714 വിദ്യാര്‍ഥികളില്‍ 38227 പേര് ഉപരിപഠനത്തിന് അര്‍ഹരായി. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 17397 വിദ്യാര്‍ഥികളും (98.6 %) ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 11875 വിദ്യാര്‍ഥികള്‍ (98.88 %), മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 8955 വിദ്യാര്‍ഥികളും (98.84 %) വിജയിച്ചു. ഇവിടെ യഥാക്രമം 17644, 12010, 9060 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്-എയ്ഡഡ് വിഭാഗങ്ങളിലെ 104 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 40 സര്‍ക്കാര്‍ സ്കൂളുകളും 27 എയ്ഡഡ്, 37 അണ് -എയ്ഡഡ് സ്കൂളുകളാണ് ഉള്‍പ്പെടുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ 2821 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ് ലഭിച്ചു.