1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Accident News

തലസ്ഥാനത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Trivandrum
തലസ്ഥാനത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പോത്തന്‍കോട് അയിരൂപ്പാറ പാറവിളാകം സൂരജാണ് (23) മരിച്ചത്. മുട്ടത്തറ കല്ലുംമൂട്ടിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും മൂന്നുപേരെ നാട്ടുകാര്‍ പിടികൂടുകയും ചെയ്തു. ഒരാള്‍ രക്ഷപ്പെട്ടിട്ടുണ്ട്. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
 
കാറില്‍ നിന്ന് ബിയര്‍ കുപ്പിലഭിച്ചിട്ടുണ്ട്. സൂരജിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. ഭാര്യ മിഥുനയെ നാഴ്‌സിങ് പരിശീലനത്തിന് വിട്ടിട്ട് തിരിച്ചുവരുകയായിരുന്നു സൂരജ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍