1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 38,948 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,948 പേര്‍ക്ക്; മരണം 219

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 38,948 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 43,903 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 219 പേരുടെ മരണമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലമാണെന്ന് തെളിഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,30,27,621 ആയി. 
 
നിലവില്‍ 4,04,874 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 4,40,752 ആയി. ഇതുവരെ 68,75,41,762 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്