വര്‍ക്കലയില്‍ യശ്വന്തപൂര്‍ എക്സ്പ്രസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
വര്‍ക്കലയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു. മണമ്പൂര്‍ ശങ്കരന്‍മുക്ക് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 36വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1. 25 നാണ് അപകടം. കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി യശ്വന്തപൂര്‍ എക്സ്പ്രസാണ് ഇയാളെ ഇടിച്ചിട്ടത്. റെയില്‍വേ പാളം മുറിച്ച് കടക്കവെ ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍.
അതേസമയം നെയ്യാറ്റിന്‍കരയില്‍ 23 കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ചു. അഞ്ചംഗ സംഘമെത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാളുടെ മകന്‍ അച്ചുവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.