സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:46 IST)
പാക്കിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അപകടം 33 പേര്‍ മരിച്ചു. കൂടാതെ 80ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയില്‍ നിന്ന് റാവല്‍ പിണ്ടിയിലേക്ക് പോവുകയായിരുന്ന ഹസാര എക്‌സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. സഹാറ റെയില്‍വേ സ്റ്റേഷനു സമീപത്താണ് അപകടം ഉണ്ടായത്. ട്രെയിനിന്റെ പത്ത് ബോഗികള്‍ പാളം തെറ്റി മറിഞ്ഞു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അപകടത്തിന് പിന്നില്‍ അട്ടിമാറി സാധ്യത നിലനില്‍ക്കുന്നു എന്നും റെയില്‍വേ മന്ത്രി അറിയിച്ചു.