'എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ചെറിയൊരു കാര്യം ഇതാണ്'; ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് സെവാഗ്

രേണുക വേണു| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (12:14 IST)

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ്. വെള്ളിയാഴ്ച നടന്ന ട്രെയിന്‍ അപകടത്തില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മുന്നൂറോളം പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മഹാദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുക എന്ന എളിയ കാര്യമാണ് തനിക്ക് ഈ സാഹചര്യത്തില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യമെന്ന് സെവാഗ് പറഞ്ഞു. ട്രെയിന്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബോര്‍ഡിങ്ങില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കാമെന്ന് സെവാഗ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :