1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Neyyattinkara Murder Case News

നെയ്യാറ്റിന്‍കരയില്‍ 23 കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ചു

adithyan
നെയ്യാറ്റിന്‍കരയില്‍ 23 കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ചു. അഞ്ചംഗ സംഘമെത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാളുടെ മകന്‍ അച്ചുവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
 
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട് സ്വദേശി ജിവിനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിലെ ഒന്നാംപ്രതി വെണ്‍പകല്‍ പട്ടിയക്കാല സ്വദേശി ജിവിന്‍ (25) ആണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വര്‍ക്കലയില്‍ യശ്വന്തപൂര്‍ എക്സ്പ്രസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം