1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Traffic regulations in Triprayar

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

പാര്‍ക്കിങ്ങിനായി പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ മറ്റെവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല

Triprayar Temple
Triprayar Temple

തൃപ്രയാര്‍ ഏകാദശിയോട് അനുബന്ധിച്ച് പൊതുജനങ്ങളുടെയും, മറ്റു ഭക്തരുടെയും സുരക്ഷാ സൗകര്യാര്‍ത്ഥം തൃപ്രയാറില്‍ ഇന്ന് ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇന്ന് വൈകിട്ട് നാലിനു ശേഷം തൃപ്രയാര്‍ ജംഗ്ഷനില്‍ നിന്നോ തൃപ്രയാര്‍ പാലത്തിന്റെ ഭാഗത്തു നിന്നോ വാഹനങ്ങള്‍ അമ്പലപരിസരത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല.
 
തൃപ്രയാര്‍ ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് പോകേണ്ട വാഹനങ്ങള്‍ NH വഴി തളിക്കുളം ജംഗ്ഷനില്‍ വന്ന് കിഴക്കോട്ട് തിരിഞ്ഞ് തളിക്കുളം ബ്ലോക്ക് - മുറ്റിച്ചൂര്‍ പാലം വഴി വിവിധ വഴികളിലൂടെ പോകേണ്ടതാണ്. കിഴക്ക് ഭാഗത്ത് നിന്ന് തൃപ്രയാര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരിങ്ങോട്ടുകര - ചെമ്മാപ്പിളളി - മുറ്റിച്ചുര്‍ പാലം വഴി തളിക്കുളം ബ്ലോക്ക് ജംഗ്ഷനിലേക്ക് എത്തി വിവിധ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ്. 
 
പാര്‍ക്കിങ്ങിനായി JK തിയറ്ററിനു മുന്‍വശം, ഹൈവേ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമോ TSGA സ്റ്റേഡിയത്തിന് പുറക് വശത്ത് ദേവസ്വം പാര്‍ക്കിങ്ങ് ഗ്രൗണ്ട്, തൃപ്രയാര്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്‌ളൈ ഓവറിനു സമീപമുള്ള സ്ഥലങ്ങളോ ഉപയോഗിക്കേണ്ടതാണ്. 
 
പാര്‍ക്കിങ്ങിനായി പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ മറ്റെവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. റോഡ് സൈഡില്‍ യാതൊരു കാരണവശാലും പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം