1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lorry accident in Thrissur 5 dead

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

നാട്ടിക ജെജെ തിയറ്ററിനു സമീപമാണ് അപകടമുണ്ടായത്

Lorry accident in Thrissur 5 dead
തൃശൂര്‍ നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് നാടോടികളാണ് മരിച്ചത്. ആറ് പേര്‍ക്കു പരുക്കേറ്റു. 
 
നാട്ടിക ജെജെ തിയറ്ററിനു സമീപമാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. തടി കയറ്റി കണ്ണൂരില്‍ നിന്ന് വരികയായിരുന്ന ലോറി ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്കു പാഞ്ഞുകയറുകയായിരുന്നു. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. 
 
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട് ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം