'വില കേട്ടാല്‍ ആളുകള്‍ ഓടും'; തക്കാളി കച്ചവടത്തില്‍ വന്‍ ഇടിവ്, കൈ പൊള്ളി സാധാരണക്കാര്‍

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (12:40 IST)

തക്കാളിക്ക് കിലോ 160 രൂപ ! ഞെട്ടരുത്, ഇന്ത്യയിലെ വിലയാണ് കേട്ടത്. ചെന്നൈയില്‍ പലയിടത്തും കിലോയ്ക്ക് 160 രൂപ എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം തക്കാളി വിറ്റത്. 'ആളുകള്‍ തക്കാളി വാങ്ങാന്‍ എത്തും. വില ചോദിക്കും. വില കേട്ടു കഴിഞ്ഞാല്‍ പലരും തക്കാളി വാങ്ങാതെ സ്ഥലം വിടും,' നാഗ്പൂരിലെ ഒരു പച്ചക്കറി കടക്കാരന്‍ പറഞ്ഞു. പലയിടത്തും പെട്രോളിനേക്കാള്‍ വിലയാണ് തക്കാളിക്ക്. കൊല്‍ക്കത്തയില്‍ തക്കാളിക്ക് നൂറ് രൂപയ്ക്കടുത്താണ് വില. കേരളത്തിലും തക്കാളി വില സെഞ്ചുറിയിലേക്ക് അടുക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :