തക്കാളി അമിതമായി കഴിക്കരുത്; ദോഷങ്ങള്‍ അറിഞ്ഞിരിക്കാം

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (20:09 IST)

ദിവസവും നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് തക്കാളി. ഏറെ ആരോഗ്യഗുണങ്ങളുള്ള തക്കാളി അമിതമായി കഴിച്ചാല്‍ ചില ദോഷങ്ങളും ഉണ്ട്. തക്കാളി അമിതമായി കഴിച്ചാല്‍ വൃക്കയില്‍ കല്ല് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കാരണം, തക്കാളിയില്‍ കാല്‍സ്യം, ഓക്‌സലേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി അമിതമായി കഴിച്ചാല്‍ കൈ-കാലുകളുടെ മുട്ടിന് വേദന അനുഭവപ്പെടും. തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജിക്ക് കാരണമാകും. കൂടാതെ തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണമായേക്കാം. പൊതുവെ നെഞ്ചെരിച്ചില്‍ ഉള്ളവര്‍ തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുറയ്ക്കണം. തക്കാളി അസിഡിക് ആണ്. ഇതാണ് നെഞ്ചെരിച്ചിലിന് കാരണമാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :