1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vegetable price hike

ആന്ധ്രയിലും തമിഴ്‌നാട്ടിലും കനത്ത മഴ,സംസ്ഥാനത്ത് പച്ചക്കറികൾക്ക് തീ വില, തക്കാളി കിലോ 120 രൂപ!

പച്ചക്കറി
സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു.ചില്ലറവിപണിയില്‍ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്ക്ക് 30 മുതല്‍ നാല്‍പതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികൾക്കും മൊത്തവില 60 മുതൽ 80 രൂപ വരെയായി ഉയർന്നു.
 
കനത്തമഴയെ തുടർന്ന് കർണാടക,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലും പച്ചക്കറി ഉത്‌പാദനം കുറഞ്ഞിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യത