കള്ള് നമ്മുടെ നാട്ടിലെ പാനീയം, കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാൽ മതിയെന്ന് വി ശിവൻകുട്ടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (13:17 IST)
കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാൽ മതിയെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാരിൻ്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ദീപം തെളിയിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കള്ള് നമ്മുടെ നാട്ടിലെ പാനീയമാണെന്നും മയക്കുമരുന്നും അതുപോലുള്ള ലഹരികൾ ഉപയോഗിക്കുന്നതും കേരളത്തിലെ പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടായി തന്നെ കാണണമെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്നിനെതിരായ ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിൻ്റെ ഒന്നാം ഘട്ടം നവംബർ ഒന്നിനാണ് അവസാനിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :