2022 ലെ അവസാന സൂര്യഗ്രഹണം ഇന്ന്; കേരളത്തില്‍ ദൃശ്യമാകുന്ന സമയം ഇതാ

രേണുക വേണു| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (12:30 IST)

2022 ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും. ഭാഗിക ഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാന്‍ സാധിക്കുക. ജലന്ധറില്‍ സൂര്യബിംബത്തിന്റെ 51 ശതമാനം മറയ്ക്കപ്പെടും.

കേരളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് സൂര്യബിംബം മറയ്ക്കപ്പെടുകയുള്ളൂ. വൈകിട്ട് 5.52 നാണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക. കോഴിക്കോട് 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :