1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ രണ്ടിടത്തായി ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

Alappuzha
ആലപ്പുഴയില്‍ രണ്ടിടത്തായി ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. മാന്നാര്‍ കോയിക്കല്‍ ജംഗ്ഷന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. ചെന്നിത്തല സ്വദേശിയായ 23 കാരന്‍ സുധീഷ്, തലവടി സ്വദേശിയായ നാല്പതുകാരന്‍ ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്. പുന്നപ്രയില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി 22 കാരനായ ഡിക്‌സണ്‍ ആണ് മരിച്ചത്.
അടുത്ത ലേഖനം
നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം സന്ദര്‍ശിക്കും