അനുബന്ധ വാര്‍ത്തകള്‍
- വാക്‌സിന്‍ പെരുമ: ഇന്ത്യ ഇതുവരെ കൊവിഡ് വാക്‌സിന്‍ കയറ്റി അയച്ചത് 17 രാജ്യങ്ങളിലേക്ക്
- കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്തിയതില്‍ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 15,033 ആരോഗ്യ പ്രവര്‍ത്തകര്‍
- ശബരിമലയിൽ ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്, കരട് നിയമം പുറത്തുവിട്ട് യുഡിഎഫ്
- രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തിൽ താഴെയെത്തി, പുതുതായി 11,713 രോഗികൾ
തൃശൂർ പൂരം ഇത്തവണ നടക്കുമോ? അന്തിമ തീരുമാനം അടുത്തമാസം
തൃശൂർ പൂരം ഇത്തവണ നടത്താൻ ധാരണ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂരം നടത്താൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ധാരണയായത്. പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള നടപടികൾക്കായി ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.
പൂര പ്രദർശനവും ഇത്തവണ നടത്തും. എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താനാണ് നിലവിലെ ആലോചന. കൊവിഡ് കൂടുന്ന സാഹചര്യമുണ്ടായാൽ പരിപടികളിൽ മാറ്റം വരുത്തും.അന്തിമ തീരുമാനം അടുത്തമാസം ഉണ്ടാകും.