ശബരിമലയിൽ ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്, കരട് നിയമം പുറത്തുവിട്ട് യു‌ഡിഎഫ്

അഭിറാം മനോഹർ| Last Modified ശനി, 6 ഫെബ്രുവരി 2021 (12:50 IST)
ആചാരസംരക്ഷണത്തിന് കരട് നിയമം തയ്യാറാക്കി യു‌ഡിഎഫ്. ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാൽ അവതരിപ്പിക്കാൻ പോകുന്ന നിയമത്തിന്റെ കരട് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് പുറത്തുവിട്ടത്.

ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരി. അവസാനവാക്കും തന്ത്രിയുടേതാണ്. തന്ത്രിയുടെ അനുമതിയോടെ പ്രവേശനനിയമം നടപ്പാക്കുമെന്നും യുഡിഎഫിന്റെ കരട് നിയമത്തിൽ പറയുന്ന്യ്.

ശബരിമല വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ ഉണ്ടെങ്കിൽ കൈമാറട്ടെ എന്ന് മന്ത്രി എ‌‌ കെ ബാലൻ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് യു‌ഡിഎഫ് കരട് നിയമം പുറത്തുവിട്ടത്.

ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ് സംവിധാനം ചെയ്യുക. കഥ,തിരക്കഥ,സംഭാഷണം രാജീവ് കുമാറിന്റേതാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രം പുറത്തിറങ്ങുക.കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി.

ഏകദേശം 135ഓളം പ്രവർത്തകർക്ക് അഭിനയിക്കാൻ സാധിക്കുന്ന ഒരു ചിത്രമാണിത്.ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീർവാദ് ആകും നിർമിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാർ എഴുതിയിരിക്കുന്നു. ക്രൈം ത്രില്ലറായിട്ടായിരിക്കും ചിത്രം ഒരുങ്ങുക.പ്രിയദർശനും രാജീവ് കുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്യും.–മോഹൻലാൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :