കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്തിയതില്‍ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

ശ്രീനു എസ്| Last Modified ശനി, 6 ഫെബ്രുവരി 2021 (13:27 IST)
കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്തിയതില്‍ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ വിജയം കൈവരിച്ചതായും ഇന്ത്യ ഇക്കാര്യത്തില്‍ വലിയ മാതൃകയാണെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ ഇതുവരെ 41ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ജനുവരി 16മുതലായിരുന്നു രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. 1,08,02,591 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതില്‍ 1,04,96,308 പേരും രോഗമുക്തരായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :