1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid updates

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തിൽ താഴെയെത്തി, പുതുതായി 11,713 രോഗികൾ

കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,08,14,304 ആയി ഉയർന്നു.
 
കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച കേസുകളിൽ 48 ശതമാനവും കേരളത്തിലാണ്. ഇന്നലെ മാത്രം 14,488 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,05,10,796 ആയി. അതേസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നരലക്ഷത്തിന് താഴെയെത്തി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,48,590 ആയി.
അടുത്ത ലേഖനം
4Gയിൽ കരുത്ത് കൂട്ടാൻ ജിയോ, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഇനി സ്‌പീഡ് കൂടും !