തൃശൂരില്‍ സുരേഷ് ഗോപിയുടെ പരിപാടിക്കിടെ ആത്മഹത്യാശ്രമം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (19:36 IST)
തൃശൂരില്‍ സുരേഷ് ഗോപിയുടെ പരിപാടിക്കിടെ ആത്മഹത്യാശ്രമം. കൂര്‍ക്കഞ്ചേരിക്ക് സമീപം സംഘടിപ്പിച്ച കോഫി വിത്ത് എസ് ജി എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തളിക്കുളം സ്വദേശി സുരേഷ് (43) ആണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പരിപാടി നടന്ന കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ് യുവാവ്. കടബാധ്യതയാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :