നവകേരള സദസ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഇങ്ങനെ

നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളില്‍ അതതു ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്

രേണുക വേണു| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (08:49 IST)

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ് തൃശൂര്‍ ജില്ലയിലേക്ക്. ഡിസംബര്‍ നാല് തിങ്കളാഴ്ച മുതലാണ് നവകേരള സദസിന്റെ തൃശൂര്‍ പര്യടനം ആരംഭിക്കുക. ചേലക്കര മണ്ഡലത്തിലാണ് തൃശൂര്‍ ജില്ലയിലെ ആദ്യ നവകേരള സദസ് നടക്കുക. നവകേരള സദസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളില്‍ അതതു ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഇതുപ്രകാരം നാലാം തീയതി നവകേരള സദസ് നടക്കുന്ന ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അഞ്ചാംതീയതി മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ എന്നിവടങ്ങളിലെയും ആറാം തീയതി കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവടങ്ങളിലെയും ഏഴാം തീയതി ചാലക്കുടി മണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അവധി പ്രഖ്യാപിച്ചിട്ടുള്ള ദിവസത്തിനു പകരമായി പിന്നീടു വരുന്ന മറ്റൊരു അവധി ദിവസം പ്രവൃത്തിദിനമായിരിക്കും.

നാലാം തിയതി വൈകിട്ട് ആറിനാണ് ഗുരുവായൂര്‍ മണ്ഡലത്തില്‍ നവകേരള സദസ്. അതിനാല്‍ ഈ മണ്ഡലത്തില്‍ നിലവില്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് മണ്ഡലത്തില്‍ നേരത്തെ പ്രാദേശിക അവധി അനുവദിച്ചിരുന്നു. അതുകൊണ്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട് അവധി ഇല്ലാത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

'കല്യാണം കഴിക്കാം'; മാട്രിമോണിയില്‍ പെണ്ണായി തട്ടിപ്പ്; 45 ...

'കല്യാണം കഴിക്കാം'; മാട്രിമോണിയില്‍ പെണ്ണായി തട്ടിപ്പ്; 45 കാരന്‍ പിടിയില്‍
യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓണ്‍ലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാള്‍ ...

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നാളെ അവധി, ഗതാഗത ...

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നാളെ അവധി, ഗതാഗത നിയന്ത്രണം ഇങ്ങനെ
ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ...

കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റീസ് ലക്ഷണങ്ങളുമായി അഞ്ചു ...

കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റീസ് ലക്ഷണങ്ങളുമായി അഞ്ചു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റീസ് ലക്ഷണങ്ങളുമായി അഞ്ചു കുട്ടികള്‍ ആശുപത്രിയില്‍ ...

പാക്കിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ ...

പാക്കിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലില്‍ 16 വിഘടന വാദികള്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു ...

വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു ...

വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു സെലന്‍സ്‌കിയുടെ നന്ദി
30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് നേരത്തെ അമേരിക്ക മുന്നോട്ടുവെച്ചത്