അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് 17 കാരന് ഓടിച്ച സംഭവത്തില്‍ സഹോദരന് 34,000 രൂപ പിഴ
- കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിയുടെ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം നടന്നത് ഉറങ്ങിക്കിടക്കുമ്പോള്‍
- പോക്സോ കേസ് പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന്റെ പല്ലുപോയി
- കണ്ണൂരില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു
- പാലക്കാട് സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയില്‍ പന്നിയിടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു
തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് കൂട്ടുകാരെ ഒപ്പമിരുത്തി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് 25000 രൂപ പിഴ; പിഴ അടച്ചില്ലെങ്കില്‍ അഞ്ചുദിവസം തടവ്
തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് കൂട്ടുകാരെ ഒപ്പമിരുത്തി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് 25000 രൂപ പിഴ. പിഴ അടച്ചില്ലെങ്കില്‍ അഞ്ചുദിവസം തടവു ശിക്ഷ അനുഭവിക്കണം. ഈ വര്‍ഷം ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊഴുക്കുള്ളില്‍ സ്വദേശിയായ കുട്ടിയാണ് സ്കൂട്ടര്‍ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ കുട്ടിയുടെ മാതാവായതിനാല്‍ ഇവര്‍ക്ക് 25,000 രൂപ പിഴയായി അടയ്ക്കാന്‍ കോടതി വിധിച്ചു.
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. കൂടാതെ അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് കുട്ടി സ്കൂട്ടര്‍ ഓടിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.