1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

കൊച്ചിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് 17 കാരന്‍ ഓടിച്ച സംഭവത്തില്‍ സഹോദരന് 34,000 രൂപ പിഴ

Kochi
കൊച്ചിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് 17 കാരന്‍ ഓടിച്ച സംഭവത്തില്‍ സഹോദരന് 34,000 രൂപ പിഴ. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ വി നൈനയാണ് ശിക്ഷ വിധിച്ചത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും പ്രായപൂര്‍ത്തിയാകാത്ത ആളിന് വാഹനം ഓടിക്കാന്‍ കൊടുത്തതിന് മുപ്പതിനായിരം രൂപയും ഗ്ലാസും ഇന്‍ഡിക്കേറ്ററും ഇല്ലാത്തതിന 500 രൂപ വീതവും ആണ് ശിക്ഷ വിധിച്ചത്.
 
കൂടാതെ കോടതി പിരിയുന്നത് വരെ വെറും തടവിനും വാഹന ഉടമയെ ശിക്ഷിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വാഹനവുമായി 17 കാരന്‍ പിടിയിലാകുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കൂട്ടുകാരെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് 25000 രൂപ പിഴ; പിഴ അടച്ചില്ലെങ്കില്‍ അഞ്ചുദിവസം തടവ്