1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയില്‍ പന്നിയിടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു

Palakkad
പാലക്കാട് സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയില്‍ പന്നിയിടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വക്കാല സ്വദേശിനി വിജീഷയാണ് മരിച്ചത്. 35 വയസ്സ് ആയിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. പരീക്കയം പള്ളിക്ക് സമീപം സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോയില്‍ പന്നി ഇടിക്കുകയായിരുന്നു. 
 
തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. അതേസമയം ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു.
അടുത്ത ലേഖനം
തൃശൂരില്‍ കൈക്കൂലി കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും 15ലക്ഷം രൂപ പിടിച്ചെടുത്തു