തൃശൂരില്‍ നിന്നും ബൈക്കില്‍ ഇന്ത്യാ പര്യടനത്തിനിറങ്ങിയ യുവാവ് കാസര്‍കോട്ടെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ജൂലൈ 2022 (09:38 IST)
തൃശൂരില്‍ നിന്നും ബൈക്കില്‍ ഇന്ത്യാ പര്യടനത്തിനിറങ്ങിയ യുവാവ് കാസര്‍കോട്ടെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ എസ്എല്‍ പുരം സ്വദേശി പിഎസ് അര്‍ജുന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വിദേശത്ത് മെക്കാനിക്കല്‍ എഞ്ചിനിയറായ ഇദ്ദേഹം ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ബൈക്കില്‍ രാജ്യം ചുറ്റുകയെന്നത് ആഗ്രഹമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :