മാവേലിക്കരയില്‍ രാത്രി ചൂണ്ടയിടാന്‍ പോയ യുവാവ് കനാലില്‍ മരിച്ചനിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ജൂലൈ 2022 (10:04 IST)
മാവേലിക്കരയില്‍ രാത്രി ചൂണ്ടയിടാന്‍ പോയ യുവാവ് കനാലില്‍ മരിച്ചനിലയില്‍. പുന്നമൂട് തുമംഗലത്ത് രാജന്‍ കുട്ടന്‍ ആണ് മരിച്ചത്. 38 വയസായിരുന്നു. ചൂണ്ടയിട്ട ശേഷം വീട്ടിലേക്ക് മടങ്ങവെ കനാലില്‍ തലയിടിച്ചുവീണാണ് മരണം സംഭവിച്ചത്.

ബൈക്കില്‍ പോകുകവെ ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡില്‍ നിന്ന് ബൈക്ക് തെന്നുകയായിരുന്നു. രാവിലെ കനാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :