1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local news

പോസ്‌കോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍

Thrissur
പോസ്‌കോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍. പഴയന്നൂര്‍ എഴനാട് സ്വദേശി സതീഷ്(38) ആണ് മരിച്ചത്. എട്ടുമാസം മുന്‍പ് പട്ടിക വര്‍ഗത്തിലുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇയാള്‍ അറസ്റ്റിലായത്. ഇതിനു ശേഷം രണ്ടുമാസം മുന്‍പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്.
 
മലപ്പുറത്തായിരുന്ന പ്രതി ഇന്നലെയാണ് സ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് സതീഷ്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.
അടുത്ത ലേഖനം
ഹത്രസ്: പെൺകുട്ടി രണ്ട് തവണ മൊഴി നൽകി; ആദ്യത്തെ മൊഴി ബലാത്സംഗം നടന്നിട്ടില്ലെന്ന്, വിശദീകരണവുമായി പൊലീസ്