പോക്കുവരവിന് കൈക്കൂലി: വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 7 ഒക്‌ടോബര്‍ 2020 (09:38 IST)
വസ്തു പോക്കുവരവിന് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. പവിത്രേശ്വരം വില്ലേജ് ഓഫീസര്‍ വിശ്വേശരന്‍ പിള്ള, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.മിനി എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പവിത്രേശ്വരം സ്വദേശിയുടെ അഞ്ച് സെന്റ് പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി രണ്ട് തവണ അഞ്ഞൂറ് രൂപാ വീതം കൈക്കൂലി നല്‍കിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

വിജിലന്‍സ് നല്‍കിയ നോട്ടുമായി പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ എത്തുകയും വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ അത് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മിനിയെ ഏല്‍പ്പിക്കാനും പറഞ്ഞു. തുടര്‍ന്ന് മിനി അത് വാങ്ങി മേശയിലിടുകയും ചെയ്തു. തുടര്‍ന്ന് കാത്തുനിന്ന വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടുകയും ചെയ്തു. ഇതിനൊപ്പം ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത രൂപയും കണ്ടെടുത്തു. കൈക്കൂലി കേസില്‍ 2004 ല്‍ നടപടി നേരിട്ടയാളാണ് വിശ്വേശ്വരന്‍ പിള്ള.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :