കൊവിഡിനെ പ്രതിരോധിയ്ക്കാൻ ആയൂർവേദം; മാർഗരേഖ പുറത്തിറക്കി കേന്ദ്രം

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (08:53 IST)
ഡല്‍ഹി: കോവിഡിനെതിരെ ആയുര്‍വേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സരീതിയ്ക്ക് അനുമതി നൽകി. കൊവിഡ് പ്രതിരോധത്തിനായുള്ള ആയുർവേദ മരുന്നുകളും അവ ഉപയോഗിയ്ക്കേണ്ട രീതികളും വ്യക്തമാക്കുന്ന മാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ്‌ വര്‍ധന്‍ പുറത്തിറക്കി. കൊവിഡ് ലക്ഷണങ്ങൾക്കനുസരിച്ച് ആയൂർവേദ മരുന്നുകൾ ഉപയോഗിയ്ക്കേണ്ട രീതിയെകുറിച്ചാണ് മാർഗ രേഖയിൽ പ്രധാനമായും പറയുന്നത്.

പനി, ശ്വാസംമുട്ട്, തൊണ്ടവേദന തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളെ നേരിടാൻ അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (1-3 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. സമാനരീതിയില്‍ ചിറ്റമൃത്-ഗണ വാടികയും കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസമോ അല്ലെങ്കില്‍ ഒരു മാസമോ കഴിയ്ക്കാവുന്നതാണ്. ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ക്ക് ചിറ്റമൃത്-ഗണ വാടിക, ചിറ്റമൃത്-പിപ്പലി, ആയുഷ്-64 എന്നിവയും ചെറിയതോതില്‍ രോഗം ബാധിച്ചവർക്ക് ചിറ്റമൃത്-പിപ്പലി, ആയുഷ്-64 ഗുളിക എന്നിവയും കഴിയ്കാം.

നേരിയ ലക്ഷണങ്ങൾ ഉള്ളവർ മഞ്ഞള്‍, ഉപ്പ് എന്നിവ ചേർത്ത ഇളം ചൂടുവെള്ളം ഇടവിട്ടു വായിൽക്കൊള്ളുക ത്രിഫല, ഇരട്ടിമധുരം എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളവും വയിൽകൊള്ളുക, ചൂടുവെള്ളം കുടിക്കുക. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം എന്നിവയിൽ ഏതെങ്കിലും ഒന്നിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിയ്ക്കുക മരുന്നുകൾ ഉപയോഗിയ്ക്കുമ്പോൾ പാലിയ്ക്കേണ്ട കാര്യങ്ങൾ മാർഗ രേഖയിൽ വിശദീകരിയ്ക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :