അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിനെ പ്രതിരോധിയ്ക്കാൻ ആയൂർവേദം; മാർഗരേഖ പുറത്തിറക്കി കേന്ദ്രം
- സിനിമ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം പുറത്തിറക്കി; അമ്പത് ശതമാനം പേര്‍ക്ക് പ്രവേശനം
- ലോക്ഡൗണിൽ യാത്ര മുടങ്ങിയവർക്ക് 2021 ഡിസംബർ 31 വരെ യാത്ര നടത്താം: എയർ ഇന്ത്യ എക്സ്പ്രസ്സ്
- ഓപ്പറേഷന് പി ഹണ്ട്: മനോജ് എബ്രഹാമിനും സൈബര്‍ഡോമിനും നൊബേല്‍ ജേതാവിന്റെ അഭിനന്ദനം
- ആന്റിബോഡി മരുന്നുകൾ കൊവിഡ് മരണങ്ങൾ കുറയ്കുമെന്ന് ബിൽഗേറ്റ്സ്
തിരുവനന്തപുരത്ത് 989 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു: ഒന്‍പത് മരണം
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 989 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 892 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 81 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴുപേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒന്‍പതുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ്(70), നേമം സ്വദേശി ശ്രീധരന്(63), വലിയതുറ സ്വദേശി ആന്റണി മോറൈസ്(64), നെല്ലിവിള സ്വദേശിനി ഗിരിജ(59), കോവളം സ്വദേശി ഷാജി(37), അമരവിള സ്വദേശി താജുദ്ദീന്(62), ചെമ്പഴന്തി സ്വദേശി ശ്രീനിവാസന്(71), തിരുമല സ്വദേശി വിജയബാബു(61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 390 പേര് സ്ത്രീകളും 599 പേര് പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 103 പേരും 60 വയസിനു മുകളിലുള്ള 146 പേരുമുണ്ട്. പുതുതായി 3,966 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,233 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,959 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,518 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 850 പേര് ഇന്ന് രോഗമുക്തി നേടി.
അടുത്ത ലേഖനം