1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thrissur, ernakulam, train, thiruvananthapuram

തൃശൂര്‍ - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകും

തൃശൂര്‍
തൃശൂര്‍ - എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ ശനിയാഴ്ച വൈകുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. കുറുകുറ്റിക്കും ചാലക്കുടിക്കും ഇടയിലുള്ള റോഡ് മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ 20 മിനിട്ടു വരെ അടുത്തുള്ള സ്റ്റേഷനുകളില്‍ പിടിച്ചിടേണ്ടി വരും.
 
ഇതിനൊപ്പം ശനിയാഴ്ചയുള്ള എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍ - എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. 
 
ശനിയാഴ്ചത്തെ ഗുരുവായൂര്‍ ചെന്നൈ എക്സ്പ്രസ് 40 മിനിറ്റും എറണാകുളം - നിസാമുദ്ദീന്‍ എക്സ്പ്രസ് 150 മിനിറ്റും കൊച്ചുവേളി - ബിക്കാനീര്‍ എക്സ്പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം - ചെന്നൈ മെയില്‍ അര മണിക്കൂറും വൈകും.