1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrikkakara by election 2022

തൃക്കാക്കരയില്‍ ആദ്യരണ്ടുമണിക്കൂറില്‍ 16ശതമാനം പോളിങ്; 31352 ലധികം പേര്‍ വോട്ട് രേഖപ്പെടുത്തി

Thrikkakara By Election 2022
തൃക്കാക്കരയില്‍ ആദ്യരണ്ടുമണിക്കൂറില്‍ 16ശതമാനം പോളിങ്. രാവിലെ 9.30 വരെയുള്ള കണക്കനുസരിച്ച് 15.93 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 31352 ലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 
 
അതേസമയം സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുള്ള ചുട്ടമറുപടിയായിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മന്ത്രിമാര്‍ പ്രചരണത്തിന് ചിലവഴിച്ച സമയം പാഴാകുമെന്നും ഉമാ തോമസ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പബ്‌ജി കളിക്കാൻ ഫോൺ നൽകിയില്ല: വിദ്യാർത്ഥി തൂങ്ങിമരിച്ചു