സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 31 മെയ് 2022 (09:18 IST)
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യചെയ്തു. കാസര്‍കോട് ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. 28കാരിയായ രേഷ്മയാണ് കൊല്ലപ്പെട്ടത്. പിന്നാലെ രേഷ്മയുടെ മാതാവ് വിമലയും ആത്മഹത്യ ചെയ്യുകയായിരുന്നു. രേഷ്മയെ കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിമലയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. രാജപുരം സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല.